21 January, 2022 11:39:13 PM


ഏറ്റുമാനൂർ പേരൂർ റോഡിൽ വാൻ വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു; ആളപായമില്ല



ഏറ്റുമാനൂർ : പേരൂർ റോഡിൽ പച്ചക്കറി മാർക്കറ്റിനു സമീപം നിയന്ത്രണം വിട്ട വാൻ വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു. ആളപായമില്ല. ഇന്ന് രാത്രി 9.30 മണിക്ക് ശേഷമായിരുന്നു അപകടം. പോസ്റ്റിലിടിച്ചു മുന്നോട്ടു പോയ വാഹനം സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ആലുവയിൽ നിന്നെത്തിയ ഡെലിവറി വാനാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് ഏറ്റുമാനൂരിൽ വൈദ്യുതിവിതരണം നിലച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം എന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K