29 January, 2022 08:38:57 PM


ജോലിക്ക്‌ പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍



കൊല്ലം: ജോലിക്ക്‌ പോകാന്‍ നിര്‍ബന്ധിച്ചതിന്‌ ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച്ച വൈകീട്ടാണ് സംഭവം. കൊട്ടിയത്ത് തഴുത്തലയിൽ സുധീഷ് (27) ആണ് പിടിയിലായത്. ജോലിക്ക് പോകാതെ സദാസമയം വീട്ടിൽ വെറുതെ ഇരുന്ന സുധീഷിനോട് ജോലിക്ക് പോകാനും പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്ത് നല്‍കാനും ആവശ്യപ്പെട്ട ഭാര്യ ലക്ഷ്‌മിയെ വിറകുകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. തുടർന്ന് ഒന്നര വയസുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു

ഇതിനെതുടർന്ന് ഭാര്യ ലക്ഷ്മിക്ക് തലയ്‌ക്കും കൈയ്‌ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ലക്ഷ്‌മി ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്ഷ്മിയുടെ പരാതിയിൽ കൊട്ടിയം സബ് ഇന്‍സ്‌പെ‌ക്‌ടര്‍മാരായ സുജിത് ബി നായര്‍, റെനോക്‌സ്, ജോയി, ഗിരീശന്‍ സി പി ഒ അനൂപ്, ജാസ്‌മിന്‍ എന്നിവരുടെ നേതൃത്വത്തിൽ തഴുത്തലയില്‍ നിന്ന്‌ സുധീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാരജാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K