04 February, 2022 05:59:59 AM


ഒ​ത്തു​ക​ളി​ച്ചു വി​ല​ കൂ​ട്ടി; എംആർഎഫ് ഉൾപ്പെടെ ആ​റ് ട​യ​ർ ക​മ്പനി​ക​ൾ​ക്ക് 1788 കോ​ടി പി​ഴ



ന്യൂ​​ഡ​​ൽ​​ഹി: ഒ​​ത്തു​​ക​​ളി​​യി​​ലൂ​​ടെ ട​​യ​​ർ​​വി​​ല ഉ​​യ​​ർ​​ത്തി ലാ​​ഭം കൊ​​യ്ത ആ​​റു ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് 1,788 കോ​​ടി രൂ​​പ പി​​ഴ ചു​​മ​​ത്തി കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ. അ​​പ്പോ​​ളോ ട​​യേ​​ഴ്സ് ലി​​മി​​റ്റ​​ഡ് (425.53 കോ​​ടി), എം​​ആ​​ർ​​എ​​ഫ് ലി​​മി​​റ്റ​​ഡ് (622.09 കോ​​ടി), സി​​യറ്റ് ലി​​മി​​റ്റ​​ഡ് (252.16 കോ​​ടി), ജെ​​കെ ട​​യ​​ർ (309.95 കോ​​ടി), ബി​​ർ​​ള ട​​യേ​​ഴ്സ് (178.33 കോ​​ടി) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പി​​ഴ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​തി​​നുപു​​റ​​മേ ഓ​​ട്ടോ​​മോ​​ട്ടീ​​വ് ട​​യ​​ർ മാ​​നു​​ഫാ​​ക്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന് 8.4 ല​​ക്ഷം രൂ​​പ​​യും പി​​ഴ ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്. ആ​​രോ​​പ​​ണവി​​ധേ​​യ​​രാ​​യ ട​​യ​​ർ ക​​ന്പ​​നി​​ക​​ളി​​ൽനി​​ന്ന് വി​​ല​​വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ൽ വി​​മു​​ഖ​​ത കാ​​ണി​​ച്ചു എ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് അ​​സോ​​സി​​യേ​​ഷ​​നു പി​​ഴ ചു​​മ​​ത്തി​​യ​​ത്. 2011-2012 കാ​​ല​​ത്ത് കോം​​പ​​റ്റീ​​ഷ​​ൻ നി​​യ​​മ​​ത്തി​​ന്‍റെ മൂ​​ന്നാം വ​​കു​​പ്പ് ലം​​ഘി​​ച്ചു എ​​ന്ന​​തി​​ന്‍റെ പേ​​രി​​ലാ​​ണ് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ വി​​ധി​​ക്കെ​​തി​​രേ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു എ​​ങ്കി​​ലും ജ​​നു​​വ​​രി ആ​​റി​​നു കോ​​ട​​തി ഹ​​ർ​​ജി ത​​ള്ളി. പി​​ന്നീ​​ട് പ​​രാ​​തി​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ജ​​നു​​വ​​രി 28ന് ​​സു​​പ്രീം​​കോ​​ട​​തി​​യും ഹ​​ർ​​ജി ത​​ള്ളി. കേ​​ന്ദ്ര കോ​​ർ​​പ​​റേ​​റ്റ് മ​​ന്ത്രാ​​ല​​യ​​ത്തി​​ൽനി​​ന്നു ല​​ഭി​​ച്ച വി​​വ​​ര​​ത്തി​​ന്‍റെഅ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്.

ഓ​​ൾ ഇ​​ന്ത്യ ട​​യ​​ർ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് മ​​ന്ത്രാ​​ല​​യം വി​​വ​​രം കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​നു കൈ​​മാ​​റി​​യ​​ത്. ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കു പി​​ഴ​​യി​​ട്ടുകൊ​​ണ്ടു​​ള്ള അ​​ന്തി​​മവി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​താ​​യി കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഒ​​ത്തു​​ക​​ളി​​ച്ചു വി​​ല കൂ​​ട്ടി​​യ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കു പി​​ഴ ചു​​മ​​ത്തി 2018 ഓ​​ഗ​​സ്റ്റ് 31നുത​​ന്നെ ക​​മ്മീ​​ഷ​​ൻ വി​​ധി പ്ര​​സ്താ​​വി​​ച്ചി​​രു​​ന്നു.

2005ൽ ​​സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ വി​​ല കി​​ലോ​​യ്ക്ക് 78 രൂ​​പ​​യി​​ൽ നി​​ന്ന് 114 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ ട​​യ​​ർ വി​​ല 12 മു​​ത​​ൽ 15 വ​​രെ ശ​​ത​​മാ​​നം കൂ​​ട്ടി. പി​​ന്നീ​​ട് റ​​ബ​​ർ വി​​ല 82 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞ​​പ്പോ​​ൾ ട​​യ​​ർ വി​​ല​​യി​​ൽ മൂ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് കു​​റ​​വു​​ണ്ടാ​​യ​​ത്.

2008ൽ ​​റ​​ബ​​ർ വി​​ല വീ​​ണ്ടും 142 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. അ​​പ്പോ​​ൾ ട​​യ​​ർ വി​​ല​​യി​​ൽ 17 മു​​ത​​ൽ 22 വ​​രെ ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. 2008 ഡി​​സം​​ബ​​റി​​ലും 2009 ജ​​നു​​വ​​രി​​യി​​ലും സ്വാ​​ഭാ​​വി​​ക​​റ​​ബ​​റി​​ന്‍റെ വി​​ല ഇ​​ടി​​ഞ്ഞു. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ട​​യ​​റി​​ന്‍റെ എ​​ക്സൈ​​സ് തീ​​രു​​വ വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, ട​​യ​​ർ വി​​ല​​യി​​ൽ മാ​​ത്രം കു​​റ​​വു​​ണ്ടാ​​യി​​ല്ല.

2011-2012 കാ​​ല​​ത്ത് സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ വി​​ല കി​​ലോ​​യ്ക്ക് 240 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ഒ​​പ്പം ട​​യ​​റി​​ന്‍റെ വി​​ല​​യി​​ൽ 18 മു​​ത​​ൽ 25 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. പ​​ക്ഷേ, 2013-2014ൽ ​​റ​​ബ​​ർ വി​​ല 145 രൂ​​പ​​യാ​​യി ഇ​​ടി​​ഞ്ഞ​​പ്പോ​​ൾ അ​​ത​​നു​​സ​​രി​​ച്ചു ട​​യ​​ർ വി​​ല​​യി​​ൽ ഒ​​രു കു​​റ​​വും ഉ​​ണ്ടാ​​യി​​ല്ലെ​​ന്നും കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ വി​​ധി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

പ​​രാ​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഡി​​ജി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി 2015 ഡി​​സം​​ബ​​ർ എ​​ട്ടി​​ന് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ 2011-2012, 2012-2013 കാ​​ല​​ത്ത് ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ക്ര​​മാ​​തീ​​ത​​മാ​​യി വി​​ല വ​​ർ​​ധി​​പ്പി​​ച്ചു എ​​ന്നു ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​യാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ക​​ന്പ​​നി​​ക​​ൾ ട​​യ​​ർ​​വി​​ല കൂ​​ട്ടി​​യ​​തെ​​ന്നും ക​​ണ്ടെ​​ത്തി.

ക​​ന്പ​​നി​​ക​​ൾ ഒ​​ത്തു​​ക​​ളി​​ച്ചു ത​​ന്നെ​​യാ​​ണ് ഈ ​​വി​​ല​​ക്ക​​യ​​റ്റം ഉ​​ണ്ടാ​​ക്കി​​യ​​തെ​​ന്നും ഡി​​ജി ത​​ന്‍റെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഡി​​ജി​​യു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ൻ​​മേ​​ൽ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കാ​​ൻ അ​​വ​​സ​​രം ന​​ൽ​​കി​​യി​​രു​​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K