05 February, 2022 02:49:01 PM


ശുചിമുറിയിൽ ചാരായം വാറ്റ്: 15 ലിറ്റര്‍ നാടന്‍ചാരായവും നൂറ് ലിറ്റര്‍ വാഷും പിടിച്ചെടുത്തു

 

ഗുരുവായൂർ: ബാത്ത്റൂമില്‍ ചാരായം വാറ്റിയ ആൾ പോലീസ് പിടിയില്‍. കണ്ടാണശ്ശേരിയില്‍ താമസിക്കുന്ന മണത്തില്‍ വീട്ടില്‍ ശിവദാസ് ആണ് ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായത്. രാത്രി നടത്തിയ റെയ്ഡില്‍ പ്രതി താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമില്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതായി കണ്ടെത്തി. 15 ലിറ്റര്‍ നാടന്‍ ചാരായവും നൂറ് ലിറ്റര്‍ വാഷും സാധനസാമഗ്രികളും പിടിച്ചെടുത്തു. ഗുരുവായൂര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ പി.കെ മനോജ്കുമാരിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K