08 March, 2022 09:39:40 AM


കൊ​ച്ചി​യി​ൽ പട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് മാലിന്യ ടാങ്കർ



കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു. മാ​ലി​ന്യ ടാ​ങ്ക​റാ​ണ് ഇ​ടി​ച്ചു തെ​റു​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ പെ​ട്രോ​ളിം​ഗി​നി​ടെ ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം. രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ ഏ​ലൂ​ർ പോ​ലീ​സ് ആ​ണ് ടാ​ങ്ക​ർ ലോ​റി​യെ ആ​ദ്യം കൈ​കാ​ണി​ച്ച​ത്. എ​ന്നാ​ൽ ലോ​റി നി​ർ​ത്താ​തെ പോ​യി. തു​ട​ർ​ന്ന് ഇ​വ​ർ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ച്ചു.

പിന്നാലെ ഹൈ​വേ​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം ലോ​റി​യെ കൈ ​കാ​ണി​ച്ചു നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​ർ നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ലോ​റി​യു​മാ​യി പാ​ഞ്ഞെ​ത്തി​യ ഇ​വ​ർ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു. പോ​ലീ​സു​കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു. ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സു​കാ​രെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K