11 March, 2022 05:24:41 PM


പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി മൂന്ന് യുവതികൾ



കൊച്ചി: കൊച്ചിയിൽ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികൾ. എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ്ര​സി​ദ്ധ​നാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ മൂ​ന്ന് യു​വ​തി​ക​ളാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. 

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​വ​തി​ക​ൾ പീ​ഡ​ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ കൊ​ച്ചി​യി​ലെ പ്ര​ശ​സ്ത​നാ​യ ടാ​റ്റു ആ​ർ​ട്ടി​സ്റ്റി​നെ​തി​രേ​യും പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​രു​ടെ പ​രാ​തി​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K