21 April, 2022 12:36:46 PM


കെ​ജി​എ​ഫ്-2 പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തീ​യ​റ്റ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു



ബംഗളൂരു: ക​ർ​ണാ​ട​ക​യി​ൽ കെ​ജി​എ​ഫ്-2 പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തീ​യ​റ്റ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. ഹ​വേ​രി ജി​ല്ല​യി​ലെ ഷി​ഗോ​ണി​ലാ​ണ് സം​ഭ​വം. വെ​ടി​യേ​റ്റ ഹാ​വേ​രി മു​ഗ​ളി സ്വ​ദേ​ശി വ​സ​ന്ത​കു​മാ​ര്‍ ശി​വ​പു​രി​നെ (27) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​നി​മ കാ​ണു​ന്ന​തി​നി​ടെ മു​ന്നി​ലെ സീ​റ്റി​ലേ​ക്ക് വ​സ​ന്ത​കു​മാ​ർ കാ​ൽ ക​യ​റ്റി​വെ​ച്ച​തി​നെ മു​ന്നി​ലി​രു​ന്ന​യാ​ൾ ചോ​ദ്യം ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ മു​ൻ സീ​റ്റി​ലി​രു​ന്ന​യാ​ൾ പു​റ​ത്തു​പോ​യി തോ​ക്കു​മാ​യി എ​ത്തി മൂ​ന്നു ത​വ​ണ വ​സ​ന്ത​കു​മാ​റി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.9K