22 April, 2022 08:09:21 PM


യൂ​ണി​ഫോം സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം; പക്ഷെ വിവാദമാക്കരുത് - വി​ദ്യാ​ഭ്യാ​സ മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യൂ​ണി​ഫോം ജെ​ണ്ട​ർ അ​ത​ത് സ്‌​കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. വി​വാ​ദ​മാ​കു​ന്ന​വ പാ​ടി​ല്ല. കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദം ആ​വു​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

7,077 സ്‌​കൂ​ളു​ക​ളി​ൽ 9,57,060 കു​ട്ടി​ക​ൾ​ക്ക് കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്യും. മെ​യ് ആ​റി​ന് സം​സ്ഥാ​ന​ത​ല ഉ​ദ്‌​ഘാ​ട​നം ന​ട​ക്കും. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രൂ​പീ​ക​രി​ക്കും. 12,306 സ്‌​കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പാ​ൽ, ഒ​രു ദി​വ​സം മു​ട്ട, നേ​ന്ത്ര​പ്പ​ഴം എ​ന്നി​ങ്ങ​നെ എ​ല്ലാ ദി​വ​സ​വും ന​ൽ​കാ​ൻ ശ്ര​മി​ക്കും. ആ​ഹാ​രം മെ​ച്ച​പ്പെ​ടു​ത്തും.

സ്‌​കൂ​ളു​ക​ളി​ൽ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കും. സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ഉ​ൾ​പ്പ​ടെ ഉ​ള്ള വ്യാ​ജ​വ​ർ​ത്ത​ക​ൾ​ക്ക് എ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തും. കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യ ഇ​ല്ലാ​താ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഒ​രു ദി​വ​സം മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട പേ​പ്പ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം അ​നാ​വ​ശ്യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K