01 May, 2022 12:58:11 PM


വി.മുരളീധരനെ തടഞ്ഞ് പോലീസ്; ജോർജിന് അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ എന്ന് മന്ത്രി

 

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത പി.സി. ജോർജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരനെ തടഞ്ഞ് പോലീസ്. കാണാന്‍ അനുവദിക്കില്ലെന്ന് പോലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയെന്ന് മുരളീധരന്‍ ആരോപിച്ചു. 

വെട്ടിക്കൊന്നവരെ പോലും ഇവിടെ അറസ്റ്റ് ചെയ്യുന്നില്ല. ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന് അഭിപ്രായസ്വാതന്ത്ര്യം ഇല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. എന്നാല്‍ ജോര്‍ജ് പറഞ്ഞതിനെ പിന്തുണയ്ക്കുകയാണോ എന്ന ചോദ്യത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറി. 

അതേസമയം, പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തുവന്നു. ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പോലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K