12 May, 2022 10:19:00 PM


ആലത്തൂര്‍, വടക്കഞ്ചേരി ഗവ: പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവുകൾ; അപേക്ഷ മെയ് 25 വരെ



ട്യൂട്ടര്‍ നിയമനം


ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ വടക്കഞ്ചേരി, ആലത്തൂര്‍ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്ക് ട്യൂട്ടര്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലും, യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയിലും ഒഴിവ് ഉണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡും യു.പി വിഭാഗത്തില്‍ ടി.ടി.സിയുമാണ് യോഗ്യത. ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ മെയ് 25 ന്  വൈകിട്ട് അഞ്ചിനകം ബയോഡാറ്റ സഹിതം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :8547630131,04922 2222133

മേട്രണ്‍ -കം - റെസിഡന്റ് ട്യൂട്ടര്‍: കരാര്‍ നിയമനം


പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലത്തൂര്‍, വടക്കഞ്ചേരി ഗവ: പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ -കം - റെസിഡന്റ്ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം. ആലത്തൂര്‍ ഗവ: പ്രീമെട്രിക് ഹോസ്റ്റലില്‍ വനിതാ മേട്രണ്‍ -കം - റെസിഡന്റ് ട്യൂട്ടറും, വടക്കഞ്ചേരി ഗവ: പ്രീമെട്രിക് ഹോസ്റ്റലില്‍ പുരുഷ മേട്രണ്‍ -കം - റെസിഡന്റ് ട്യൂട്ടര്‍ തസ്തികയിലാണ് നിയമനം. ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പരിധിയിലെ കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 25 ന് വൈകിട്ട് അഞ്ചിനകം ബയോഡാറ്റ സഹിതം  പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 8547630131, 04922 222133

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം


കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം (ആണ്‍) ഗവ. പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍  ജാതി, വരുമാനം, പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെട്ട അപേക്ഷ മെയ് 21 ന് വൈകിട്ട് അഞ്ചിനകം കൊല്ലംകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8547630129.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K