15 May, 2022 02:53:17 PM


പെരുന്നാൾ വെടിക്കെട്ടിനിടെ പരിക്കേറ്റ കോട്ടയം കളത്തിപ്പടി സ്വദേശി മരിച്ചു


കോട്ടയം: പെരുന്നാൾ വെടിക്കെട്ടിനിടെ കതിന പൊട്ടിത്തെറിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കളത്തിപ്പടി സ്വദേശി മരിച്ചു. കോട്ടയം പാറമ്പുഴ ചള്ളിമറ്റം വീട്ടിൽ മച്ചാൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഔസേഫ് (72) ആണ് മരിച്ചത്. പൊൻപള്ളി പള്ളിയിലെ പെരുന്നാളിനിടെ ആയിരുന്നു അപകടം.

കാലങ്ങളായി ഔസേഫിന്റെ കുടുംബപരമായിട്ടാണ് പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്തിപ്പ്. ഈ വെടിക്കെട്ടിന്റെ മേൽനോട്ടത്തിനായി ഔസേഫ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാൽപ്പത് ശതമാനത്തിലേറെ  പൊള്ളലേറ്റ ഔസേഫ് കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയിൽ  മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഈസ്റ്റ് പൊലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K