16 May, 2022 10:21:27 AM


ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യ ശ്രമം; യുവാവിനെ പൊലീസെത്തി രക്ഷിച്ചു



പാലാ : ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. എന്നാൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്. 'എന്റെ ആത്മഹത്യ ലൈവ്' എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K