07 June, 2022 06:32:14 PM


പ്രവാസി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍



ചേര്‍ത്തല: ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കണിച്ചുകുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. 

ഫെയ്‌സ്ബുക്കിലൂടെ   യുവാവിനെ പരിചയപ്പെട്ട സേതുലക്ഷ്മി സുനീഷിന്റെ ഒത്താശയോടെ യുവാവിനെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി. സേതുലക്ഷ്മിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K