07 June, 2022 11:43:36 PM


ബി​രി​യാ​ണി​ച്ചെ​മ്പു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രതിഷേധം; മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു


തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ല്‍ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ബി​രി​യാ​ണി​ച്ചെ​മ്പു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ക​ണ്ണൂ​രി​ല്‍ കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഡി​സി​സി ഓ​ഫി​സി​ല്‍ നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ള്‍​ടെ​ക്‌​സി​ല്‍ കോ​ലം ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K