09 June, 2022 05:34:48 PM


അറസ്റ്റു ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാർ; സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി



കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
 
മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് സ്വപ്ന സുരേഷും പി.എസ്.സരിത്തും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റു ചെയ്യുമെന്ന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K