16 June, 2022 05:34:40 PM


തിരുവല്ല നഗരസഭയിൽ എൽ ഡി എഫ് ഭരണം പിടിച്ചു; ശാന്തമ്മ വർഗീസ് ചെയർപെഴ്സൺ



തിരുവല്ല: നാടകീയ നീക്കങ്ങൾക്കൊടുവിൽ തിരുവല്ല നഗരസഭയിൽ നറുക്കെടുപ്പിലൂടെ എൽ ഡി എഫ് ഭരണം പിടിച്ചു. ശാന്തമ്മ വർഗീസാണ് ചെയർപെഴ്സൺ. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ ഡി എഫും യുഡിഎഫും 16 വോട്ടുകൾ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയർ പേഴ്സണെ തെരഞ്ഞെടുത്തത്. അനു ജോർജ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. 


കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസിന്റെയും സ്വതന്ത്രയുടെയും പിന്തുണയിൽ എൽ ഡി എഫ് 16 വോട്ടുകൾ നേടിയപ്പോൾ എൻ ഡി എ സ്വതന്ത്രൻ രാഹുൽ ബിജുവിന്റെ പിന്തുണയിൽ യു ഡി എഫും ഒപ്പമെത്തി. ബി ജെ പി യിലെ 6 പേരും എസ്ഡിപിഐയിലെ ഏക അംഗവും വോട്ടേടുപ്പിൽ നിന്നും വീട്ടു നിന്നു. വരണാധികാരി ഡിഡിഈ എം.എസ് രേണു ഭായ് മുമ്പാകെ സത്യപ്രതിഞ്ജ ചെയ്ത് ശാന്തമ്മ വർഗീസ് ആധികാരം ഏറ്റെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K