17 June, 2022 04:16:09 PM


കൂ​ളി​മാ​ട് പാ​ലം ത​ക​ർ​ച്ച: ഊ​രാ​ളു​ങ്ക​ലി​ന് മ​ന്ത്രി​യു​ടെ താ​ക്കീ​ത്; ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സസ്പെൻഷൻ



കോഴിക്കോട്: കൂ​ളി​മാ​ട് പാ​ലം ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ഊ​രാ​ളു​ങ്ക​ലി​ന് ക​ർ​ശ​ന താ​ക്കീ​തു​മാ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മേ​ലി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷം മാത്രമേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​വൂ​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നി​യ​ർ​ക്കും അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ​ക്കു​മെ​തി​രെ​യാ​ണ് ന​ട​പ​ടി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​ജി​ല​ൻ​സ് അ​ന്തി​മറി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ കർശന ഇടപെടൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K