20 June, 2022 08:23:19 PM


പാലക്കാട് കിഴക്കഞ്ചേരിയിലും മംഗലം ഡാമിലും നാളെ എൽ ഡി എഫ് ഹർത്താൽ


വടക്കഞ്ചേരി: വനാതിർത്ഥികൾ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നീക്കത്തിനെതിരെ കിഴക്കഞ്ചേരി പഞ്ചായത്തിലും, മംഗലംഡാം വില്ലേജ് പരിധിയിലും എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. കട - കമ്പോളങ്ങൾ അടച്ചും, യാത്ര ഒഴിവാക്കിയും ജനങ്ങൾ ഹർത്താലിനോട് സഹകരിക്കണമെന്ന് എൽ ഡി എഫ് കിഴക്കഞ്ചേരി പഞ്ചായത്ത് കൺവീനർ എസ് രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K