23 June, 2022 12:04:07 PM


ആലപ്പുഴ മണ്ണഞ്ചേരിയിൽ 103 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ



ആലപ്പുഴ: മണ്ണഞ്ചേരിയിൽ103 ഗ്രാം എംഡിഎംഎ യുമായി ഒരാൾ പിടിയിൽ. ആലുവ കുട്ടമശേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎ കൂടാതെ  കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം മണ്ണഞ്ചേരിയിൽ പിടിയിലായ അഞ്ചംഗ സംഘത്തിൽ നിന്നുള്ള വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K