23 June, 2022 07:39:42 PM


പാലാ മുത്തോലിയില്‍ തടിലോറി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു



പാലാ: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ മുത്തോലിയില്‍ തടിലോറി മറിഞ്ഞു. പാലായില്‍നിന്നും വന്ന ലോറി മുത്തോലിയിലെ വേ ബ്രിഡ്ജിലേക്ക് കയറ്റുമ്പോള്‍ റോഡരികിലേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു.  ഇന്ന് നാല് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K