19 July, 2022 06:57:46 PM


മഹാത്മാഗാന്ധി സർവകലാശാല പി ജി, ബി എഡ് പ്രവേശനം: ജൂലായ് 30 വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. പുതുക്കിയ സമയക്രമം അനുസരിച്ച് ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകൾക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം. സാധ്യത അലോട്മെന്‍റ് ഓഗസ്റ്റ് അഞ്ചിനും ഒന്നാം അലോട്മെൻ്റ് ഓഗസ്റ്റ് 12നും പ്രസിദ്ധീകരിക്കും സ്പോർട്സ് കൾച്ചറൽ വികലാംഗ ക്വാട്ടയിലേക്ക് ജൂലായ് 27 വരെ അപേക്ഷിക്കാം. ഇതിന്‍റെ താത്കാലിക റാങ്ക് ലിസ്റ്റ് 30 നും അന്തിമ ലിസ്റ്റ് ഓഗസ്റ്റ് 2നും പ്രസിദ്ധീകരിക്കും. ഇതിലെ പ്രവേശനം ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ബന്ധപ്പെട്ട കോളജുകളിൽ നടക്കും.    


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K