24 July, 2022 11:30:06 AM


നടൻ സൂര്യയ്ക്ക് പിറന്നാൾ ആശംസ: ബസിന് മുന്നിൽ ബലൂണും പോസ്റ്ററും; പിഴ അടപ്പിച്ച് പൊലീസ്



കൊല്ലം: നടൻ സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് മുന്നിൽ പോസ്റ്ററും പതിച്ച് ബലൂണും കെട്ടി സര്‍‌വീസ് നടത്തിയ ബസിനെ പിടികൂടി പിഴയടപ്പിച്ച് പൊലീസ്. കൊല്ലം നഗരത്തിൽ കച്ചേരി ജംഗഷനിലാണ് സംഭവം. ചവറ-കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് പൊലീസ് പിടിച്ചത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ബലൂണുകൾ കെട്ടിയത്. ഇടതുഭാഗം പൂർണമായി കാണാൻ കഴിയാത്ത നിലയിലായിരുന്നെന്ന് പൊലീസ് പറയുന്നു.


അപകടകരമായി ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ കച്ചേരിലിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസിന് വിവരം അറിയിച്ചു.തുടർന്ന് ബസ് പിടികൂടുകയായിരുന്നു. ട്രാഫിക് എസ്ഐ എ ഷഹലുദ്ദീൻ സ്ഥലത്തെത്തി ജീവനക്കാരെ പുറത്തിറക്കി. ബസിന് മുന്നില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും ബലൂണുകളും നീക്കി. അപകടകരമായ രീതിയിൽ സർവീസ് ന‍ടത്തിയതിന് പിഴ ഈടാക്കിയശേഷം ബസ് വിട്ടു നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K