26 July, 2022 08:43:32 PM


തുണിസഞ്ചിയടക്കം 14 ഇനങ്ങൾ; ഈ വർഷവും ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ഓണത്തിന് ഈ വർഷവും സൗജന്യമായി ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുണിസഞ്ചിയടക്കം 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 13 തവണ കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K