29 July, 2022 08:06:50 PM


ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു; സംഭവം ആലുവ മെട്രോ സ്റ്റേഷന് സമീപം

 

ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു. മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലായിരുന്ന  ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബു (52) വാണ് ഹൃദയാഘാതംമൂലം കുഴഞ്ഞുവീണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

കുഴഞ്ഞുവീണ വിനോദ് ബാബുവിനെ  ഒപ്പമുണ്ടായ പോലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി, എന്നിവർ ചേർന്ന് ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 27 വർഷക്കാലമായി സർവീസിലുണ്ടായിരുന്ന വിനോദ് ബാബുവിന്‍റെ പിതാവ് ഇദ്ദേഹത്തിന്‍റെ ചെറുപ്പകാലത്ത് തന്നെ മരണപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K