01 August, 2022 08:39:41 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പ്രദർശനം: യുവാവ് അറസ്റ്റില്‍



ചങ്ങനാശ്ശേരി: പൊതുസ്ഥലത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. പനച്ചിക്കാട് പുത്തൻവീട്ടിൽ ചെറിയാൻ പി ചെറിയാന്‍റെ മകൻ ലൈജിന്‍ പി.ചെറിയാനെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പിടികൂടിയത്. ചങ്ങനാശ്ശേരി എസ്. എച്ച്.ഓ. റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്.ഐ. രഞ്ജീവ്ദാസ്, സി.പി.ഓ മാരായ ആന്റണി സെബാസ്റ്റ്യൻ, ഡെന്നി ചെറിയാൻ,തോമസ് സ്റ്റാൻലി,അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു . പ്രതിയെ കോടതിയില്‍ ഹാജരാക്കി .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K