03 August, 2022 08:34:46 AM


കോട്ടയം നഗരത്തിൽ അഗ്നിബാധ: തീ പിടിച്ചത് എം എൽ റോഡിലെ ഗോഡൗണിന് ; ആളപായമില്ല



കോട്ടയം: നഗരത്തിൽ കെട്ടിടത്തിന് തീപിടുത്തം. എംഎൽ റോഡിൽ ബവ്റേജസ് കോർപറേഷന്റെ ഔറ്റിന് എതിർവശത്ത ഗോഡൗണിനാണ് ഇന്നു പുലർച്ചെ 1.15 ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു തീ അണയ്ക്കുകയായിരുന്നു. രണ്ട് മണിയോടെ ഭാഗികമായി തീയണച്ചു. മാങ്ങാനത്തു താമസിക്കുന്ന ഈരയിൽക്കടവ് സ്വദേശി സുനിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K