06 August, 2022 12:17:09 PM


ട്രയിൻ കടന്നു പോകവേ പാലത്തിൽ നിന്ന യുവതികൾ തോട്ടിൽ വീണു; ഒരാൾക്ക് ദാരുണാന്ത്യം



ചാലക്കുടി: ട്രയിൻ കടന്നു പോകവേ പാലത്തിൽ നിന്ന യുവതികൾ തോട്ടിൽ വീണു. ഒരാൾക്ക്  ദാരുണാന്ത്യം. ചാലക്കുടി വി.ആർ പുരം സ്വദേശി ദേവീ കൃഷ്ണയാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിരം പോകുന്ന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് തീവണ്ടി പാതയിലൂടെ ഇവർ ജോലി ചെയ്യുന്ന തുണി കടയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ട്രയിൻ കടന്നു പോയപ്പോൾ ഉണ്ടായ ശക്തമായ കാറ്റിൽ ഇരുവരും പാലത്തിൽ നിന്ന് തെറിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. തോട്ടിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പികളിൽ തട്ടിയെന്നാണ് കരുതുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K