06 August, 2022 04:15:54 PM


സര്‍ക്കാര്‍ ജീവനക്കാർ അനിശ്ചിതകാല അവധി എടുത്ത് മുങ്ങുന്നതിന് വിലക്ക്



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രം ശൂന്യവേതന അവധി. 2എ0 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും.

സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വിസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുക്കുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ സര്‍വീസ് ഭേദഗതി അനുസരിച്ച് ഒരു സര്‍വീസ് കാലയളവില്‍ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേതന അവധി സര്‍ക്കാര്‍ അനുവദിക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K