06 August, 2022 08:26:43 PM


ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കായി മാർഗ നിർദേശക വിദ്യാഭ്യാസ സെമിനാർ



ഏറ്റുമാനൂര്‍: ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി എസ്എംഎസ് ഗൈഡൻസ് അക്കാദമിയുടെയും റിസേർച്ച് ചേമ്പറിന്‍റെയും ആഭിമുഖ്യത്തിൽ നടത്തിയ മാർഗ നിർദേശക വിദ്യാഭ്യാസ സെമിനാർ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് എന്‍.പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. അശോക് അലക്സ് ഫിലിപ്പ്,  ഡോ.സൂര്യ പ്രദോഷ്, പ്രീതി കെ കുമാർ, വിനു ശ്രീധർ, ജോയൽ സണ്ണി എന്നിവർ പ്രസംഗിച്ചു.


എൻട്രൻസ് കേന്ദ്രീകൃതമായി പരിശീലിപ്പിക്കുന്നതിന്‍റെയും മൃദു നൈപുണികൾ, പ്രൊജക്റ്റ്‌ ബേസ്ഡ് പഠനം, പ്രാക്റ്റിക്കൽ പഠനം എന്നിവയിലൂടെ സജീവ പഠനം ഉറപ്പാക്കാനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തി. ആധുനിക സങ്കേതിക വിദ്യ അടിസ്ഥാനമായ മാധ്യമ അവതരണവും നടന്നു. ക്ലിനിക്കൽ കൗൺസിലിംഗിനുള്ള സൗകര്യങ്ങളും എസ്എംഎസ് ഗൈഡൻസ് അക്കാദമി ഒരുക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K