08 August, 2022 07:42:02 PM


മോഷ്ടിച്ച ബൈക്കുമായി കോരുത്തോട് സ്വദേശി യുവാവ് മണിമലയില്‍ പിടിയില്‍



കോട്ടയം: ബൈക്ക് മോഷണ കേസിൽ പ്രതി അറസ്റ്റിൽ. കോരുത്തോട് പുതിയ കോളനിയിൽ പനയ്ക്കപറമ്പിൽ വീട്ടിൽ പുരുഷൻ മകൻ  അപ്പു എന്ന് വിളിക്കുന്ന  അജേഷ് പി.പി (27) യെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം  രാത്രി മണിമല കറിക്കാട്ടൂരിൽ കോട്ടയിൽ ജോജോ ജോസഫിന്‍റെ വീടിന്‍റെ പോർച്ചിൽ നിന്നും ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോവുകയായിരുന്നു. 

ജോജോ ജോസഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിമല സ്റ്റേഷൻ എസ്.ഐ വിദ്യാധരൻ ഇ. ജി, എ.എസ്.ഐ സുനിൽകുമാർ എം.ജെ, സി.പി.ഓ രാഹുൽ എസ് എന്നിവരടങ്ങുന്ന പോലീസ് സംഘം മോഷ്ടിച്ച ബൈക്കുമായി പ്രതിയെ പിടികൂടുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K