11 August, 2022 01:19:04 PM


കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ തുടര്‍ അംഗീകാരം



കോട്ടയം: സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ് ശാഖകള്‍ക്ക് ദേശീയ ഏജന്‍സിയായ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ) 2025 വരെയുള്ള തുടര്‍ അംഗീകാരം ലഭിച്ചു. ഉന്നതമായ അക്കാദമിക് നിലവാരം, മികച്ച കാമ്പസ് പ്ലേസ്മെന്‍റ്, ഉയര്‍ന്ന വിജയം, അക്കാദമിക് രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ക്ക് എന്‍ബിഎ അക്രഡിറ്റേഷന്‍ നല്‍കുന്നത്. 


കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍റ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് ശാഖകളില്‍ ബി ടെക് ബിരുദകോഴ്സുകളും വയര്‍ലെസ് ടെക്നോളജി (ഇലക്ട്രോമിക്സ്) ശാഖയില്‍ എം.ടെക് ബിരുദാനന്തരബിരുദകോഴ്സുമാണ് കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിലവിലുള്ളത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K