19 August, 2022 09:19:22 AM


ബൈക്ക് കടൽ ഭിത്തിയിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യ തൊഴിലാളികൾക്കു ദാരുണാന്ത്യം



കൊല്ലം: താന്നി ബീച്ചിനു സമീപം ബൈക്ക് കടൽ ഭിത്തിയിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യ തൊഴിലാളികൾക്കു ദാരുണാന്ത്യം. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക്  മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K