Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 July, 2016 02:06:16 PM


പിണറായി വിജയന് ഇരട്ടചങ്കുണ്ടെന്നത് വിശ്വസിക്കാനാവില്ല !പിണറായി വിജയന് ഇരട്ടചങ്കുണ്ടെന്നും മറ്റും പറഞ്ഞു കേള്‍ക്കുന്നു.. ഞാനത് വിശ്വസിക്കുന്നില്ല..

നമ്മളെയൊക്കെപോലെയുള്ള ഒരു സാധാരണ മനുഷ്യനാണ് പിണറായിയും.
കൂടുതല്‍ പറഞ്ഞു കൊളമാക്കല്ലേ !!!

( ഈ തടിയും മറ്റുംകണ്ടു ഭയപ്പെടേണ്ട.ജയരാജന്മാരെല്ലാം തന്നെ പഞ്ചപാവങ്ങളാണെന്നു അടുത്തറിയാവുന്നവര്‍
പറയുന്നു!)

ഉറുമ്പിനെപോലും നോവിക്കാത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്എത്ര' ക്രൂര'നായിരുന്നു എന്ന് പത്തുവര്‍ഷത്തെ ഭരണംകൊണ്ട് നമ്മള്‍ പഠിച്ചതല്ലേ ? സദാ ചിരിക്കുന്ന മുഖവും സ്ത്രൈണഭാവവുംകൊണ്ട് നമ്മെ ആലിംഗനംചെയ്തു 'ഞെരിച്ചുകൊന്ന' കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരെ ഓര്‍മ്മയില്ലേ?

പലര്‍ക്കും അപ്രിയമായ (ചിലപ്പോള്‍ തനിക്കുപോലും) വാക്കുകളും പ്രവര്‍ത്തികളും വേണ്ടിവരും.. അണികളുടെ പല പ്രവര്‍ത്തികള്‍ക്കും അരു നില്‍ക്കേണ്ടിയുംവരും.. അത്രേയുള്ളൂ..

ഇവിടെ ഉണ്ടായിരുന്നു.. സാക്ഷാല്‍ കെ കരുണാകരന്‍.. താരതമ്യപ്പെടുത്തിയാല്‍ പിണറായി പഞ്ച പാവം..
ഈ ലുക്കേയുള്ളൂ... ആ നിഷ്കളങ്കമായ ചിരി കണ്ടില്ലേ? അല്ലെങ്കില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും കൂടി ഏറ്റെടുക്കുക. 

ഇങ്ങനെയുള്ള ധീരമായ തീരുമാനങ്ങള്‍ ഈ 'ഇരട്ടചങ്ക'നില്‍ നിന്നു പ്രതീക്ഷിക്കാമോ ??
എനിക്ക്പ്രതീക്ഷയില്ല! അതാണു പറഞ്ഞത്, നിഷ്കളങ്കമായ ചിരിയുള്ള ഈ 'ഉരുക്കുമനുഷ്യ'നില്‍ 
എനിക്ക്പ്രതീക്ഷയില്ലെന്ന്...

സത്യത്തില്‍ ഇവരെല്ലാം ഭീരുക്കളാണ്.വിട്ടുമാറാത്ത ഭീതിയാണിവര്‍ക്കു ഭീകരപരിവേഷം നല്‍കുന്നത്..

അപ്പോള്‍ ഈ ശരീരഭാഷയില്‍ കാര്യമില്ല. 

പാര്‍ട്ടിയുടെ ചുമതല വഹിക്കുമ്പോള്‍ എന്‍റെ നിരീക്ഷണത്തില്‍ ഇരട്ടചങ്കുള്ള ഒരാള്‍ പറഞ്ഞുപറഞ്ഞു കിട്ടിയ ഇമേജുമാത്രം..

ഹിന്ദുക്കളുടെ അമ്പലങ്ങള്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കുക. മോസ്ക്കുകളില്‍ റെയിഡ്നടത്താന്‍ എകെ ആന്റണിക്കു കഴിഞ്ഞു. മോസ്ക്കുകളിലും പള്ളികളിലും അമ്പലങ്ങളിലും റെയിഡ്നടത്താന്‍ കഴിയുമോ ? ഇവിടങ്ങളിലൊക്കെ ആയുധശേഖരമുണ്ട് എന്നല്ലേ അവര്‍ പരസ്പരം പറയുന്നത്? പാര്‍ട്ടി ഓഫീസുകളിലും റെയിഡ്നടത്തണം.

രാജ്യങ്ങള്‍ക്ക് ആണവ നിര്‍വ്യാപനം നടത്താമെങ്കില്‍ നമ്മള്‍ കേരളീയര്‍ക്ക് ആയുധ നിര്‍വ്യാപനം നടത്തിക്കൂടെ?


- ഹരിയേറ്റുമാനൂര്   
Share this News Now:
  • Google+
Like(s): 482