Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

12 August, 2016 03:36:36 PM


കുറവിലങ്ങാട് പള്ളിയില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷനും എട്ടുനോമ്പാചരണവുംകുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ തിയതികളില്‍ നടക്കും. തിരുനാളിനു മുന്നോടിയായി ആഗസ്റ്റ് 28 മുതല്‍ 31 വരെ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്‍റെ നേതൃത്വത്തില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കും.  


28 ന് വൈകിട്ട് 4ന് പാലാ രൂപത മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 4 മണി മുതലാണ് കണ്‍വെന്‍ഷന്‍.


സെപ്തംബര്‍ 1ന് രാവിലെ 7 മണിക്ക് തിരുനാളിന് വികാരി ഫാ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റ് നടത്തും. കുടുംബ കൂട്ടായ്മ ദിനമായ അന്ന് വൈകിട്ട് സായാഹ്ന നമസ്കാരം, ആഘോഷമായ വി.കുര്‍ബാന, തിരുവചന സന്ദേശം (തോമസ് മാര്‍ കൂറിലോസ്), നൊവേന ജപമാല പ്രദക്ഷിണം എന്നിവനടക്കും. 

ആദ്യവെള്ളിയാഴ്ചയായ 2ന് വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് കുന്നത്ത് -അദീലാബാദ് രൂപതാ മുന്‍ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം, കര്‍ഷകദിനമായ 3ന് രാവിലെ വി.കുര്‍ബാന (റവ.ഫാ.മാത്യു വെങ്ങാലൂര്‍) വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് കൊടകല്ലില്‍ -സത്നാ രൂപതാ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം. 

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യപനം നടന്ന സെപ്തംബര്‍ 4 സമര്‍പ്പിതരുടെ ദിനമാണ്. രാവിലെ വി.കുര്‍ബ്ബാന, തിരുവചന സന്ദേശം. വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചന സന്ദേശം (മാര്‍ ജോസഫ് സ്രാമ്പിക്കല്‍ - പ്രിസ്റ്റണ്‍ രൂപതാ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം. 

സംഘടനാദിനമായ സെപ്തംബര്‍ 5ന് രാവിലെ വിശുദ്ധ കുര്‍ബാന, വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചന സന്ദേശം (മാര്‍ ജോര്‍ജ് പുന്നക്കാട്ടില്‍- കോതമംഗലം രൂപതാ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം, വാഹനസമര്‍പ്പണ ദിനമായ 6ന്  രാവിലെ വി. കുര്‍ബാന. ഉച്ചകഴിഞ്ഞ്  3.30ന് വാഹന വെഞ്ചരിപ്പ്, സായാഹ്ന നമസ്കാരം, ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജേക്കബ് മുരിക്കന്‍ - പാലാ രൂപതാ സഹായ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം.
  
സമര്‍പ്പണദിനമായ 7ന് രാവിലെ വി. കുര്‍ബാന, വൈകിട്ട് സായാഹ്ന നമസ്കാരം, സമര്‍പ്പണ പ്രാര്‍ത്ഥന (ഭക്തജനങ്ങളെ മുത്തിയമ്മയ്ക്ക് അടിമവെച്ച് പ്രാര്‍ത്ഥിക്കുന്നു), ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ - എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം.
  
പ്രധാന തിരുനാള്‍ ദിനമായ 7ന്  രാവിലെ വി.കുര്‍ബാന, പൊതുമാമ്മോദീസാ (വെരി റവ.ഡോ.ജോസഫ് കൊല്ലംപറമ്പില്‍ -പാലാ രൂപതാ വികാരി ജനറാള്‍), ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് പെരുന്തോട്ടം-ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ) മേരീനാമധാരി സംഗമം (സന്ദേശം: മാര്‍ ജോസഫ് പെരുന്തോട്ടം), ജൂബിലി കപ്പേളയിലേക്ക് ജപമാലപ്രദക്ഷിണം, സ്നേഹവിരുന്ന്  എന്നിവയാണ് പ്രധാന പരിപാടികള്‍.Share this News Now:
  • Google+
Like(s): 960