17 October, 2016 12:07:29 AM


നീലഗിരി മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു

ഊട്ടി: നീലഗിരി മലനിരകളില്‍ നീലക്കുറിഞ്ഞി വീണ്ടും പൂവണിഞ്ഞു. ഒരേസമയം ചെടികളെല്ലാം പൂക്കുന്നതിനാല്‍ ആ പ്രദേശം മുഴുവന്‍ നീലനിറമണിയും. അതുകൊണ്ടാണ് 'നീലഗിരി'യെന്ന് പേരുവരാന്‍ കാരണം. ഊട്ടിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മുള്ളിക്കൂര്‍ എന്ന വനത്തോടുചേര്‍ന്ന പ്രദേശത്താണ് ഇപ്പോള്‍ നീലക്കുറിഞ്ഞി പൂത്തത്.



പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞിയാണ് പൂത്തിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് നീലക്കുറിഞ്ഞി സാധാരണ പൂക്കുക. ഈ വര്‍ഷം മഴ കുറഞ്ഞതും കാലാവസ്ഥയില്‍വന്ന വ്യതിയാനവുമാണ് നീലക്കുറിഞ്ഞി ഇപ്പോള്‍ പൂക്കാന്‍ കാരണം.



Share this News Now:
  • Google+
Like(s): 158