21 December, 2016 09:28:45 AM


സി.ബി.എസ്.ഇ പത്താം ക്ളാസ് പൊതുപരീക്ഷ 2018 മുതല്‍ നിര്‍ബന്ധമാക്കുന്നു



ദില്ലി: കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ) പത്താം ക്ളാസ് പൊതുപരീക്ഷ 2018ല്‍ പുന:സ്ഥാപിക്കുന്നു. ഇതിന് ചൊവ്വാഴ്ച നടന്ന ഗവേണിങ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നിരന്തര-വിപുല വിലയിരുത്തല്‍ സംവിധാനമായ സി.സി.ഇ ഏര്‍പ്പെടുത്തിയശേഷം 2011 മുതല്‍ സി.ബി.എസ്.ഇയുടെ പത്താം ക്ളാസ് പരീക്ഷ എഴുതുന്നത് നിര്‍ബന്ധമായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ എഴുതാം. എന്നാല്‍, പിന്നീട് വിയോജിപ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രീതി മാറ്റുന്നത്. ബോര്‍ഡ് പരീക്ഷക്ക് 80 ശതമാനം വെയ്റ്റേജും ഇന്‍േറണല്‍ അസസ്മെന്‍റിന് 20 ശതമാനവും നല്‍കും. ഇപ്പോള്‍ 10ല്‍ പഠിക്കുന്നവര്‍ക്ക് സി.ബി.എസ്.ഇ പരീക്ഷ എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K