23 December, 2016 06:30:57 PM


മാന്നാനം ആശ്രമദേവാലയത്തില്‍ ചാവറ പിതാവിന്‍റെ തിരുനാള്‍ 26ന്




കോട്ടയം: മാന്നാനം ആശ്രമദൈവാലയത്തില്‍ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 3 വരെ ആഘോഷിക്കും. 26ന് രാവിലെ വില്ലൂന്നി സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍ നിന്നുള്ള തീര്‍ത്ഥാടനത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് 7 മണിക്ക് ആഘോഷമായ ദിവ്യബലിക്ക് ശേഷം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്താ മാര്‍ജോസഫ് പെരുന്തോട്ടം തിരുനാളിന് കൊടി ഉയര്‍ത്തും.


എല്ലാ ദിവസവും രാവിലെ 6ന്  ദിവ്യബലി, പ്രസംഗം, നൊവേന എന്നിവ നടക്കും. 27ന് 11 മണിക്ക് ആഘോഷമായ ദിവ്യബലി (ലത്തീന്‍ റീഞ്ഞ്), 29ന് രാവിലെ 11ന് തക്കല രൂപത മെത്രാന്‍ മാര്‍ജോര്‍ജ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ ആഘോഷമായ തമിഴ് കുര്‍ബാന, പ്രസംഗം, നൊവേന, 4.30ന് ദിവ്യബലി,  30ന് രാവിലെ 10.30ന് കുടമാളൂര്‍ ഫൊറോനയുടെ തീര്‍ത്ഥാടനത്തിന് സ്വീകരണം, 11ന് മണ്ഡ്യരൂപത മെത്രാന്‍ മാര്‍ ആന്‍റണി കരിയിലിന്‍റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി, 31ന് വൈകിട്ട് 4.30ന് പത്തനംതിട്ട രൂപത മെത്രാന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം നേതൃത്വം നല്‍കുന്ന ആഘോഷമായ ദിവ്യബലി (മലങ്കര റീത്ത്) എന്നിവയാണ് പരിപാടികള്‍.


ജനുവരി 1ന് രാവിലെ 9.30ന് ചാവറ പ്രഘോഷണ റാലി, 11ന് പാലാ രൂപതാ മെത്രാന്‍  മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സുറിയാനി കുര്‍ബാന, 2.30ന് ചാവറ കുടുംബസംഗമം, ദിവ്യബലി, തിരുശേഷിപ്പ് വണക്കം, 6ന് വചനശുശ്രൂഷയും ആരാധനയും 2ന് രാവിലെ 11ന് കാഞ്ഞിരപള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍റെ നേതൃത്വത്തില്‍  ആഘോഷമായ ദിവ്യബലി, 5.30ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും.


തിരുനാള്‍ ദിനമായ 3ന് രാവിലെ കൈനകരിയിലെ ചാവറപിതാവിന്‍റെ  ജന്മഗൃഹത്തില്‍ നിന്നുള്ള തീര്‍ത്ഥാടനത്തിന് സ്വീകരണം, 11ന് സിഎംഐ സഭയിലെ 58 നവ വൈദികര്‍ ചേര്‍ന്നുള്ള ആഘോഷമായ സമൂഹബലി, 4.30ന് ജഗദല്‍പൂര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്‍റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, 5.30ന് പ്രദക്ഷിണം, 6.30ന് ലദീ‍ഞ്ഞ്, പ്രസംഗം, തിരുശേഷിപ്പ് വണക്കം, 4ന് രാവിലെ 11 മണിക്ക് ചാവറ തീര്‍ത്ഥാടനം, ആഘോഷമായ ദിവ്യബലി, പ്രസംഗം എന്നിവയാണ് പ്രധാന പരിപാടികള്‍.

ചാവറപിതാവിന്‍റെ തിരുനാള്‍: അവലോകനയോഗം ചേര്‍ന്നു




മാന്നാനം: ആശ്രമ ദൈവാലയത്തില്‍ വി.കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ ഡിസംബര്‍ 26ന് ആരംഭിക്കുന്ന തിരുനാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മാന്നാനം ആശ്രമത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതം, ക്രമസമാധാനപാലനം തുടങ്ങി തിരുനാള്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ പറ്റി യോഗം ചര്‍ച്ച ചെയ്തു. സെന്‍റ് ജോസഫ്സ് ആശ്രമം പ്രിയോര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ അദ്ധ്യക്ഷതയില്‍ അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിള്‍, എം.ജി.യൂണിവേഴ്സിറ്റി ചാവറ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജയാ ജയ്ന്‍, കെ.ഈ.സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശ്ശേരി, കെ.ഈ.കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ബെന്നി തോട്ടനാനിയില്‍, ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍, ഫാ.ലൂക്കാ ആന്‍റണി ചാവറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഗീസ്, ജോജി ഫിലിപ്പ്, അഡ്വ.ജയ്സണ്‍ ജോസഫ്, ജോസഫ് ചാവറ തുടങ്ങിയവര്‍ പ്രസംഗിച്ചു.  യോഗത്തിനു ശേഷം എം.എല്‍എമാരായ അഡ്വ.കെ.സുരേഷ്കുറുപ്പ്, മോന്‍സ് ജോസഫ് എന്നിവര്‍ ആശ്രമദേവാലയം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി



Share this News Now:
  • Google+
Like(s): 709