16 January, 2016 02:01:09 AM


കേന്ദ്ര സായുധ സേനകളിലേയ്ക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു



ഡല്‍ഹി പൊലീസ് അടക്കം കേന്ദ്ര സായുധ പൊലീസ് സേനകളിലെ സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റ്ന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപിഎഫ്, എസ്എസ്ബി, സിഐഎഎസ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. 

ബിരുദമാണ് യോഗ്യത. പ്രായം: 20നും 25 വയസിനും മദ്ധ്യേ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷവും ഒബിസിക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയതി: ഫിബ്രവരി രണ്ട്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് http://ssconline2.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ആദ്യഘട്ട റജിസ്‌ട്രേഷന്‍ ഫിബ്രവരി രണ്ടുവരെയും രണ്ടാം ഘട്ട റജിസ്‌ട്രേഷന്‍ അഞ്ച് വരെയുമായിരിക്കും.  പേപ്പര്‍ ഒന്നിന്റെ പരീക്ഷ  മാര്‍ച്ച് 20 നും പേപ്പര്‍ രണ്ടിന്‍റെത് ജൂണ്‍ അഞ്ചിനും നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K