03 January, 2017 07:47:04 PM


ടൂറിസം ഉത്സവം അഞ്ചു മുതല്‍ 11 വരെ കോട്ടയം കോടിമത വാട്ടര്‍പാര്‍ക്കില്‍



കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ടൂറിസം ഉത്സവം ജനുവരി അഞ്ച് മുതല്‍ 11 വരെ കോട്ടയം കോടിമത വാട്ടര്‍പാര്‍ക്കില്‍ നടക്കും. അന്യം നിന്നു പോകുന്ന കേരളീയ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും കലാകരന്‍മാര്‍ക്ക് അംഗീകാരം നല്‍കുന്നതിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന നടത്തുന്ന ഉത്സവത്തില്‍ വിവിധ കലാരൂപങ്ങള്‍ അരങ്ങേറും.  

മയിലാട്ടം, കരകനൃത്തം, തിറയാട്ടം, വെളിച്ചപാട് തുളളല്‍, ദഫ്മുട്ട്, കോല്‍കളി, അയ്യപ്പന്‍തീയ്യാട്ട്, ഗദ്ദിക, വെള്ളാട്ട്, കൂളിയാട്ടം, അലാമികളി, പൂരക്കളി, ഭദ്രകാളിയാട്ടം, മൂക്കന്‍ചാത്തന്‍, കാക്കരശി നാടകം, പാക്കനാര്‍കളി, കളമെഴുത്തും പാട്ടും, മുടിയാട്ട്, തച്ചോളിക്കളി, പൂതനുംതിറയും തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കലാകാരന്‍മാരായ സജി പി. കെ, ഉണ്ണികൃഷ്ണന്‍, അസീസ്, രാമന്‍ നമ്പ്യൂര്‍, കര്യന്‍ പി. കെ. ദാമോദര പണിക്കര്‍, തിലകന്‍, വെട്ടൂര്‍ സുശീലന്‍, ചക്കുവള്ളി കുട്ടപ്പന്‍, മുരളീധരമാരാര്‍, വാസുദേവന്‍, കരുണന്‍ ഗുരുക്കള്‍, പ്രസാദ് തുടങ്ങിയ കലാകാരന്‍മാര്‍ അണിനിരക്കും. 



Share this News Now:
  • Google+
Like(s): 223