24 January, 2016 02:48:39 PM


സ്‌കോളര്‍ഷിപ്പ് : വിശദാംശങ്ങള്‍ നല്‍കണം



തിരുവനന്തപുരം : സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് 2010-2011 ഫ്രഷിന് അര്‍ഹരാകുകയും റിജക്ഷന്‍ ലിസ്റ്റില്‍പ്പെടുകയും ചെയ്ത 21 വിദ്യാര്‍ത്ഥികള്‍, 2011-2012 റിന്യൂവിലിന് അര്‍ഹരാകുകയും റിജക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്ത 735 വിദ്യാര്‍ത്ഥികള്‍, 2011-2012-ല്‍ ഫ്രഷിന് അര്‍ഹരാകുകയും റിജക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഡി.സി.ഇ വെബ്‌സൈറ്റായ www.dcescholarship.kerala.gov.in -ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിനോ അതിന് മുമ്പോ തുക ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം ശരിയായ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം centralsectorscholarship@gmail.com-ലേക്ക് മെയില്‍ ചെയ്യണം. കൂടുതല്‍ വിവരത്തിന് ഡി.സി.ഇ.സൈറ്റിലെ നോട്ടിഫിക്കേഷന്‍സ് സന്ദര്‍ശിക്കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K