27 May, 2017 12:16:19 AM
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
കോഴിക്കോട് (26/5/2017): ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറയിലെ പള്ളിക്കുന്നേൽ റോയിയുടെ ഭാര്യ പീടികപ്പാറ കുമ്പുക്കൽ ഷൈനി(38) ആണ് മരിച്ചത്. നാല് ദിവസത്തോളമായി ഷൈനി പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി മൂർച്ചിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂരാച്ചുണ്ട് ബ്ലോസം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപികയാണ്. സംസ്കാരം ഇന്ന് മൂന്നിന് കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളിയിൽ. മക്കൾ: അരുൺ, അബിൻ.