25 January, 2016 03:28:43 PM


ഗര്‍ഭധാരണവും പ്രസവവുംഗര്‍ഭധാരണവും പ്രസവവും ഒരു രോഗമല്ല. ഗര്‍ഭധാരണം മുതല്‍ പ്രസവ ശേഷം വരെ മരുന്നുകള്‍ക്ക് മുഖ്യ സ്ഥാനമാണ് നമ്മുടെ നാട്ടില്‍ നല്‍കി വരുന്നത്. അലോപ്പതിയും ആയുര്‍വേദവും ഒക്കെ മാറി മാറി കഴിച്ചാണ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം പരിപാലിക്കുന്നത്. 

പ്രസവ സമയത്ത് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും കൂടുതല്‍ പാലുല്‍പാദിപ്പിക്കാനുമാണ് പ്രസവരക്ഷയുടെ പേരിലുള്ള മരുന്നുകള്‍. മനുഷ്യനെ കൂടാതെ എത്രയോ ജീവികളാണ് കുഞ്ഞുങ്ങലെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്നത്. പ്രസവരക്ഷ എ​ന്ന പേരില്‍ മരുന്ന് സേവിക്കുന്നുമില്ല. വിദേശരാജ്യങ്ങളിലും പ്രസവരക്ഷയുടെ പേരില്‍ മരുന്ന നല്‍കാറില്ല. പ്രസവിച്ച സ്ത്രീക്ക് ഏറ്റവും ആവശ്യം ശുചിത്വവും വിശ്രമവും പോഷകാഹാരവുമാണ്.

പ്രസവ ശേഷം ധാരാളം ആഹാരം കൊടുക്കുന്നവരുമുണ്ട്, കുറച്ച് കൊടുക്കുന്നവരുമുണ്ട്. ആവശ്യത്തിന് വെള്ളം കൊടുക്കാത്തവരുമുണ്ട്. ഇതെല്ലാം ബാധിക്കുന്നത് അമ്മയുടെ ശരീരത്തെയാണ്. എങ്കിലും കുഞ്ഞിന്‍റെ ആഹാരമായ മുലപ്പാലിനെയും ഇത് ബാധിക്കാം.

ഗര്‍ഭത്തിലിരിക്കുമ്പോള്‍ കുഞ്ഞിന് മാതാവിന്‍റെ പൊക്കിള്‍ക്കൊടി വഴി കിട്ടുന്ന ആഹാരം പ്രസവത്തോടെ ഇല്ലാതാവുന്നു. അപ്പോള്‍ കുഞ്ഞിന് ആഹാരത്തിനുള്ള മാര്‍ഗമാണ് മുലപ്പാല്‍. പ്രസവിച്ച സ്ത്രീക്ക് മുലപ്പാലുണ്ടാകുന്നത് രക്തത്തില്‍ നിന്നാണ്. രക്തത്തിന്‍റെ മേന്മയനുസരിച്ച് മുലപ്പാലിനും ഗുണമുണ്ട്.

അമ്മയുടെ തെറ്റായ ദിനചര്യ കുഞ്ഞിന് രോഗമുണ്ടാകാന്‍ കാരണമാകുന്നു. ഇതറിയാതെ കുഞ്ഞിനെയും കൊണ്ട് ശിശുരോഗ വിദഗ്ദന്‍റെ അടുത്തേക്ക് ഓടാറാണ് സാധാരണ എല്ലാവരും. പക്ഷേ കുഞ്ഞിന്‍റെ രോഗത്തിന്‍റെ ഉറവിടം അമ്മയാണ്. അമ്മയെക്കൂടി ചികിത്സിക്കേണ്ടി വരും.

ആദ്യകാല ശിശുവളര്‍ച്ചയില്‍ ഉറക്കത്തിന് ഏറെ പങ്കുണ്ട്. പ്രസവിച്ച ഉടനെയുള്ള കുഞ്ഞിന്‍റെ പ്രവൃത്തി പാല് കുടിക്കുക, മൂത്രമൊഴിക്കുക, മലവിസര്‍ജനം നടത്തുക, ബാക്കി മുഴുവന്‍ സമയവും ഉറങ്ങുക എന്നതാണ്. ഉറക്കമെന്നത് കുഞ്ഞിന്‍റെ അവയവ വളര്‍ച്ചയ്ക്ക് പ്രകൃതി വിധിച്ചിരിക്കുന്നതാണ്. സന്ദര്‍ശകര്‍ വന്നാല്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഉണര്‍ത്തരുത്. കുഞ്ഞിനെ മാറോട് ചേര്‍ത്തു പിടിച്ചാല്‍ അമ്മയുടെ മുഖം കാണാം. പ്രസവിച്ച് അര മണിക്കൂറാകുമ്പം പാല് കുടിപ്പിക്കണം. അമ്മയില്‍ നിന്നും ആദ്യം വരുന്ന കൊളസ്ട്രം കുഞ്ഞിന്‍റെ ആയുസ്സിലേക്ക് മുഴുവന്‍ വേണ്ട അമൃതാണ്. രോഗപ്രതിരോധ ശേഷിയുള്ള ആഹാരമാണിത്. കുഞ്ഞ് ആവശ്യപ്പെടുമ്പോഴൊക്കം പാല് കൊടുക്കണം. കുഞ്ഞിന് കഴിയുന്നത്ര കാലം പാല് കൊടുക്കണം. മുലകുടി നിര്‍ത്തേണ്ടത് അമ്മയല്ല, മറിച്ച് കുഞ്ഞ് തന്നെയാണ്. മറ്റ് ആഹാരങ്ങള്‍ കഴിച്ച് തുടങ്ങി ശരീരത്തിന് വേണ്ടതെല്ലാം കിട്ടിത്തുടങ്ങിയാല്‍ കുഞ്ഞ് തനിയെ പാല്കുടി നിര്‍ത്തും. കൂടുതല്‍ കാലം പാലൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ കൂടുതല്‍ ആത്മബന്ധമുണ്ടാവുകയും ചെയ്യും. 

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തരുത്. അമ്മയുടെ ഹൃദയതാളം കേട്ടാണ് കുഞ്ഞ് ഉറങ്ങേണ്ടത്. 280 ദിവസത്തോളം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് കേട്ട അമ്മയുടെ ഹൃദയതാളം പിന്നീട് കേള്‍ക്കുമ്പോഴും കുഞ്ഞിന്‍റെ ആത്മവിശ്വാസം വര്‍ധിക്കുമത്രേ. 

കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം ആഹാരമൊന്നും തയ്യാറാക്കേണ്ട. പല്ല് മുളച്ച് കഴിഞ്ഞാല്‍ ആവശ്യമായത് കുഞ്ഞ് കഴിച്ചു തുടങ്ങും. 


നവജാതശിശുക്കളെ പരിചരിക്കേണ്ടതെങ്ങനെ

പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് കുഞ്ഞിനെ പരിചരിക്കുന്ന കാര്യത്തില്‍ ഭയമാണ്. പഴമക്കാരുടെ പഴഞ്ചൊല്ലുകള്‍ തള്ളിക്കളയുന്നവരാണ് ന്യൂ ജനറേഷന്‍ അമ്മമാര്‍. കുഞ്ഞിനെ കുളിപ്പിക്കുന്നതു മുതല്‍ വാലിട്ടു പൊട്ട് തൊടുന്നതുവരെ സംശയമാണ്. കുഞ്ഞിനെ പരിചരിക്കാന്‍ ഇതാ കുറച്ച് പോംവഴികള്‍...

ദിവസവും എണ്ണ തേച്ച് കുളിപ്പിക്കണം. തേങ്ങ വെന്ത വെളിച്ചെണ്ണയാണ് കൂടുതല്‍ ഉത്തമം. ഇത് തയ്യാറാക്കേണ്ട രീതി - രണ്ടോ മൂന്നോ തേങ്ങയുടെ പാലെടുത്ത് ചീനച്ചട്ടിയില്‍ വേവിക്കുക. നന്നായി ഇളക്കുക. കുറച്ച് കഴിയുമ്പോള്‍ എണ്ണ തെളിയും. മട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങുക. കുളിക്കുന്ന വെള്ളത്തില് പനിക്കൂര്‍ക്ക ഇലയും തുളസിയിലയും ചേര്‍ത്ത് ചൂടാക്കുക. ഇതില്‍ വീണ്ടും പച്ചവെള്ളം ഒഴിക്കരുത്. ഒരു പരിധിവരെ രോഗങ്ങള്‍ അകന്നു നില്‍ക്കാന്‍ ഇത് സഹായിക്കും. 

  • സോപ്പിന് പകരം ചെറുപയര്‍ കഴുതി ഉണക്കി പൊടിച്ച് ഉപയോഗിക്കുക.


Share this News Now:
  • Google+
Like(s): 1010