20 June, 2017 11:12:51 PM


ബോ​ളി​വു​ഡി​ന്‍റെ പ്രി​യ വി​ല്ല​ൻ അ​മൃ​ത് പാ​ൽ അ​ന്ത​രി​ച്ചു



മും​ബൈ (20/6/2017): ബോ​ളി​വു​ഡി​ന്‍റെ പ്രി​യ വി​ല്ല​ൻ അ​മൃ​ത് പാ​ൽ (76) അ​ന്ത​രി​ച്ചു. വാ​ർ‌​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മും​ബൈ​ മ​ലാ​ഡി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​ന്ത്യം. 1980-90 ക​ളി​ൽ വി​നോ​ദ് ഖ​ന്ന, ധ​ർ​മേ​ന്ദ്ര, മി​ഥു​ൻ ച​ക്ര​ബ​ർ​ത്തി, അ​നി​ൽ ക​പൂ​ർ തു​ട​ങ്ങി​യ​വ​രു​ടെ സി​നി​മ​ക​ളി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യി​രു​ന്ന​ത് അ​മൃ​ത് പാ​ലാ​യി​രു​ന്നു. ക​ര​ൾ​വീ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹം കി​ട​പ്പി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഏ​താ​നും ദി​വ​സം മു​മ്പ് വീ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K