24 June, 2017 04:52:59 PM


വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കോട്ടയം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ അംഗങ്ങളായവരുടെ മക്കളില്‍ സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ റഗുലറായി പഠിച്ച് 2017 മാര്‍ച്ച് മാസത്തിലെ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക്  വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിനുള്ള  അപേക്ഷ ജൂലൈ 15ന്  വൈകിട്ട്  3 മണി വരെ  സമര്‍പ്പിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആഫീസുമായി ബന്ധപ്പെടണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K