24 June, 2017 04:54:52 PM


സൗജന്യ പി.എസ്.സി പരിശീലനം

കോട്ടയം: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പത്താം തരവും അതിനു മുകളിലും പഠിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 'കൈവല്യ' പദ്ധതി പ്രകാരം പി.എസ്.സി പരീക്ഷാ പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ കോട്ടയം സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ജൂലൈ 10നകം ലഭിക്കണം. ജൂലൈ 14 മുതല്‍ 15 ദിവസത്തേക്ക് 30 പേര്‍ക്കാണ് പരിശീലനം ലഭിക്കുക. സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. പ്രായപരിധി കഴിയാറായവര്‍ക്കും കൂടുതല്‍ സീനിയോരിറ്റി ഉളളവര്‍ക്കും നേരത്തെ അപേക്ഷിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷാഫോമിന്റെ മാതൃക അതതു താലൂക്കിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K