04 July, 2017 12:12:02 AM


ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം പുനസ്ഥാപിക്കാം

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ആറു മാസത്തിലധികം അംശാദായം അടയക്കാന്‍ സാധിക്കാതെ അംഗത്വം റദ്ദായിട്ടുളളവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍    അവസരം. കുടിശ്ശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകയക്കുളള ടിക്കറ്റുകള്‍ വില്പന നടത്തിയവര്‍ക്കുമാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതിനായി അംശാദായ കുടിശ്ശിക പിഴസഹിതം അടച്ച് തീര്‍ക്കാന്‍ ജൂലൈ 31 വരെ സമയമുണ്ട്. കുടിശ്ശിക അടയ്ക്കുവാന്‍ വരുമ്പോള്‍ കുടിശ്ശിക കാലയളവില്‍ പ്രതിമാസം 10000 രൂപ പ്രകാരം ആകെ തുകയ്ക്കുളള ടിക്കറ്റുകള്‍ വില്പന നടത്തിയതിന്റെ കണക്കുകള്‍ ഓഫീസില്‍ നിന്നും നല്‍കിയിട്ടുളള  ടിക്കറ്റ് അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി വില്പനക്കാരന്റെ കടയുടെ സീല്‍ പതിച്ച് ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2300390



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K