02 January, 2019 11:45:21 AM


മാന്നാനം ആശ്രമദൈവാലയത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് പിതാവിന്‍റെ പ്രധാന തിരുനാള്‍ നാളെ




മാന്നാനം: മാന്നാനം ആശ്രമദൈവാലയത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് പിതാവിന്‍റെ പ്രധാന തിരുനാള്‍ നാളെ നടക്കും. കൈനകരി വി.ചാവറ പിതാവിന്‍റെ ജന്മഗൃഹത്തില്‍ നിന്നുള്ള തീര്‍ത്ഥാടനം നാളെ മാന്നാനത്ത് എത്തിച്ചേരും. ഇന്ന് രാവിലെ പ്രഭാതപർത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം ഇവയെ തുടര്‍ന്ന് മദ്ധ്യസ്ഥപ്രാര്‍ത്ഥനയും സന്യസ്തസംഗമവും നടന്നു.  4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം ഇവയെ തുടര്‍ന്ന് ഛാന്ദാ രൂപതാദ്ധ്യക്ഷന്‍ മാര്‍ എഫ്രേം നരികുളത്തിന്‍റെ നേതൃത്വത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും 5.30ന് ജപമാല പ്രദക്ഷിണം, പരി.കുർബാനയുടെ ആശിർവാദം എന്നീ ചടങ്ങുകളും നടക്കും.



ജനുവരി 3, വ്യാഴം (തിരുനാള്‍ ദിനം) :

രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സിറിയക് കോട്ടയില്‍. 10.30ന് കൈനകരി വി.ചാവറ പിതാവിന്‍റെ ജന്മഗൃഹത്തില്‍ നിന്നുള്ള തീര്‍ത്ഥാടനം എത്തിച്ചേരും. 11ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, നേര്‍ച്ചഭക്ഷണം, 4.30ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ നേതൃത്വത്തില്‍ സഭയിലെ 55 വൈദികര്‍, 6ന് പ്രദക്ഷിണം, 7ന് ഫാത്തിമമാതാ കപ്പേളയില്‍ പ്രസംഗം - ഫാ.വില്‍സണ്‍ തറയില്‍, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം. 


ജനുവരി 4, വെള്ളി : 

രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, വി. കുര്‍ബാന 11ന് ചാവറ തീര്‍ത്ഥാടനം - സെന്‍റ് ജോസഫ്സ് പ്രൊവിന്‍സിലെ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, നേര്‍ച്ചഭക്ഷണം, 4.30ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സാബു കൂടപ്പാട്ട്.

തിരുനാള്‍ ദിനങ്ങളില്‍ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും കുമ്പസാരത്തിനും പ്രത്യേക സൌകര്യമുണ്ടായിരിക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 6നും 7.30നും 9നും 11നും വൈകിട്ട് 4.30നും വി.കുര്‍ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K