15 January, 2019 04:45:32 PM


നിലമ്പൂരിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ക്ലാസെടുത്തതായി സൂചന ലഭിച്ചു



നിലമ്പൂര്‍: നിലമ്പൂര്‍ വാണിയംപുഴ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി ക്ലാസെടുത്തതായി സൂചന. നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘം ക്ലാസ്സെടുത്തതായാണ് കരുതുന്നത്. വിക്രം ഗൗഡ, സന്തോഷ് , ഉണ്ണിമായ എന്നിവരും മറ്റൊരാളുമാണ് കോളനിയില്‍ എത്തിയതെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഈ മാസം ഏഴാം തീയതി മേലേ മുണ്ടേരിയിലും ഇതേസംഘം എത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K