23 January, 2019 11:57:19 AM


സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വെട്ടി നുറുക്കി ചാക്കിലാക്കിയ നിലയില്‍ റോഡരികില്‍



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അലിവുരില്‍ മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തി. മൃതദേഹം സ്ത്രീയുടേതെന്നാണ് സംശയം. തുണ്ടുകളാക്കപ്പെട്ട മൃതദേഹം തുറസ്സായ സ്ഥലത്ത് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതുവഴി നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരനാണു വിവരം പോലീസിനെ അറിയിച്ചത്.


കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ശരീരത്തിന്‍റെ പലഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവ് നായകള്‍ കടിച്ചുകീറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്.


സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ പറഞ്ഞു. പ്രദേശത്തുനിന്ന് കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K