07 May, 2016 06:19:57 PM


കേരള രാഷ്ട്രീയനേതൃത്വത്തിലേക്ക് വരുന്നത് ചരിത്രപരമായ വിഡ്ഢിത്തം - ആന്‍റണി


തൃശൂര്‍ :  കേരള രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അങ്ങനുള്ള വിഡ്ഢിത്തത്തിന് താനിനിയില്ലെന്നും എ.കെ. ആന്റണി.  കേരള രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും എ.കെ. ആന്റണി തൃശൂരില്‍ പറഞ്ഞു.   ഇനി കേരളത്തില്‍ മുഖ്യമന്ത്രിയാകാനില്ല. 

ഓരോരുത്തര്‍ക്കും ഓരോ സ്ഥാനമുണ്ട്. യു.ഡി.എഫും, എല്‍.ഡി.എഫുമാണ് കേരളത്തില്‍ ഭരണം കിട്ടാന്‍ മത്സരിക്കുന്നത്.  കാസര്‍കോട് മഞ്ചേശ്വരത്ത് യു.ഡി.എഫും, ബി.ജെ.പിയും തമ്മിലാണ് മത്സരം. കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുന്നത് പോലും ആപത്താണ്. വെള്ളാപ്പള്ളിക്ക് വഴി തെറ്റിയതില്‍ ഖേദമുണ്ട്. പെരുമ്പാവൂരില്‍ സി.പി.എം. രാഷ്ട്രീയം കളിക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K